ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.
അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ബോഗീബീല്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ദേമാജി- ദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം അരുണാചല്‍ പ്രദേശില്‍ നിന്ന് അസമിലേക്ക് യാത്ര ചെയ്യന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാകും.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി യുടെ 94ാം ജന്മദിനത്തിലാണ് പാലത്തിന്റെ ഉദ്ഘാടനം. 2002 ല്‍ വാജ്പേയിയാണ് ഇതിന് തറക്കല്ലിട്ടത്.
4,857 കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണ ചിലവ്.