India

ഉയരത്തിനു പരിധി നിശ്ചയിക്കേണ്ട , അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് പതിമൂന്നര ഏക്കർ സ്ഥലം നൽകി കിരീടാവകാശി

അബുദാബി ; അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് പതിമൂന്നര ഏക്കറിലേറെ സ്ഥലം അനുവദിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ .

രണ്ടര ഏക്കറിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന ക്ഷേത്രത്തിന് അതിലേറെ സ്ഥലം അനുവദിച്ചത് ഇന്ത്യയുമായുള്ള ബന്ധം കണക്കാക്കിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.ക്ഷേത്രത്തിന് ഉയരപരിധിവച്ചിട്ടില്ലെന്നും എത്ര വേണമെങ്കിലും ഉയർത്താമെന്നും അൽ നഹ്യാൻ ഉറപ്പ് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നാൽ അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം തകരുമെന്ന രീതിയിൽ വലിയ പ്രചാരണമുണ്ടായിരുന്നു.എന്നാലിപ്പോൾ അറബ്, ഇസ്‌ലാമിക രാജ്യങ്ങളുമായി ഏറ്റവും ശക്തമായ ബന്ധമാണ് ഇന്ത്യക്കുള്ളതെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ മാർഗ രേഖയ്ക്കു രൂപം നൽകിയതായും മന്ത്രി പറഞ്ഞു.വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തികവിഭാഗം സെക്രട്ടറി തിരുമൂർത്തി, വിദേശകാര്യവിഭാഗം ജോയൻറ് സെക്രട്ടറി അപൂർവ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ്‌ സൂരി, കോൺസൽ ജനറൽ വിപുൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

20K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close