ബംഗളൂരു ; ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ പൊട്ടിത്തെറിയിൽ ഗവേഷകൻ മരിച്ചു.മൂന്ന് പേർക്ക് ഗുരുതര പരിക്ക്.മൈസൂരു സ്വദേശിയായ മനോജാണ് മരണപ്പെട്ടത്.
എയ്റോസ്പേസ് ലാബിലുണ്ടായ ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് സൂചന.ശക്തമായ സ്ഫോടനമാണ് നടന്നതെന്ന് ഐഐഎസ് സി ജീവനക്കാർ വ്യക്തമാക്കി.പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുന്നു.