ബംഗളുരു: എച്ച്ഐവി ബാധിതയായ യുവതി ജീവനൊടുക്കിയ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. കര്‍ണാടക ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലാണ് സംഭവം. 32 ഏക്കര്‍ വിസ്തൃതിയുള്ളതാണ് തടാകം.
കഴിഞ്ഞ 29നാണ് പെണ്‍കുട്ടിയുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെടുത്തത്. പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി ഈ തടാകത്തെയാണ് ആശ്രയിച്ചിരുന്നത്. പാതി മീന്‍ കൊത്തിയ നിലയിലായിരുന്നു മൃതദേഹം. ഇതോടെ തടാകം വറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത് വരികയായിരുന്നു. വെള്ളത്തില്‍ എച്ച്ഐവി വൈറസ് കലര്ന്നിട്ടുണ്ടാകുമെന്ന വാദമാണ് നാട്ടുകാര്‍ ഉന്നയിച്ചത്.
അതേസമയം തടാകം വറ്റിക്കാന്‍ ആരംഭിച്ചതായാണ് വിവരം. തടാകം വറ്റിച്ച ശേഷം സമീപത്തെ മലാപ്രങ കനാലില്‍ നിന്ന് വെള്ളം എത്തിച്ച് തടാകം നിറക്കാമെന്നതാണ് അധികൃതരുടെ കണക്ക്കൂട്ടല്‍. ഈ മാസം 20ഓടെ ഇത് പൂര്‍ത്തിയാക്കാനാകുമെന്നാണ് സൂചന.
എന്നാല്‍ നാട്ടുകാരുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എച്ച്ഐവി വൈറസിന് എട്ട് മണിക്കൂറില്‍ കൂടുതല്‍ വെള്ളത്തെ അതിജീവിക്കാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുവതി മരിച്ച് ആറ് ദിവസം പിന്നിട്ട ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ വൈറസ് പടരുന്നതിന് യാതൊരു സാധ്യതയില്ലെന്നും ഇവര്‍ പറഞ്ഞു.