കൊച്ചി: ആര്‍ട്ട് ഓഫ് ലിവിംഗിന്റെ വാരപ്പെട്ടി ജ്ഞാനക്ഷേത്രത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ബുധനാഴ്ച രാത്രിയാണ് ജ്ഞാന ക്ഷേത്രത്തിന്റെ ജനല്‍ച്ചില്ലുകള്‍ അക്രമികള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. രാവിലെ ഇവിടെയെത്തിയ ഭാരവാഹികളാണ് ക്ഷേത്രത്തില്‍ ആക്രമണം നടന്നതായി കണ്ടത്. പൊട്ടിയ ചില്ലുകളും വലിയ കരിങ്കല്‍ ചീളും ഭജനമണ്ഡപത്തില്‍ ചിതറിക്കിടക്കുകയായിരുന്നു.
എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ കേരളത്തിലെ ഏറ്റവും വലിയ ജ്ഞാന ക്ഷേത്രങ്ങളില്‍ ഒന്നാണ് വാരപ്പെട്ടിയിലേത്.