ന്യൂഡല്‍ഹി: റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതിനെതിരെ സുപ്രീം കോടതി വിമര്‍ശനം. രാജ്യത്ത് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ കൂടുതല്‍ പേര് റോഡിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ 14,926 പേര് മരിക്കാനിടയായതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.
റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ട് മരിച്ച രണ്ടുപേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ചുമതലപ്പെട്ടവര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് മരണനിരക്ക് വര്‍ദ്ധനയില്‍ നിന്നും വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.