Kerala

കണ്ണൂർ പീഡനം; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ഇരക്ക് നീതിവേണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയതിൽ പ്രധാനി

കണ്ണൂർ: കണ്ണൂരിൽ പതിനാറുകാരിയെ  പീഡിപ്പിച്ചതിന് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ഇരക്ക് നീതി വേണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയതിൽ പ്രധാനി. പെൺകുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് സംഘടനകൾ നടത്തിയ മാർച്ചിൽ നേതൃത്വം നൽകിയതിൽ പ്രധാനിയാണ് ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ.  പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് നിഖിലിനെതിരെയുള്ള കേസ്.

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നിഖിൽ മോഹനനൻ, ആന്തൂർ സ്വദേശി എം.മൃതുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

സംഭവത്തിൽ 15 കേസുകളിലായി 19 പ്രതികളാണുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളിലും ലോഡ്ജിലും എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. കേസിലെ പ്രതികളിലൊരാളായ മൃതുൽ അഞ്ജനയെന്ന വ്യാജ ഫേസ്ബുക്ക് ഐ ഡി ഉപയോഗിച്ചാണ് പെൺകുട്ടിയെ ചതിയിൽ പെടുത്തിയത്.

സ്വന്തം പിതാവാണ് ആദ്യമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി നേരത്തെ മൊഴി നൽകിയിരുന്നു. തളിപ്പറമ്പ്, വളപട്ടണം പോലീസാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നാണ് സൂചന.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close