കണ്ണൂർ: കണ്ണൂരിൽ പീഡനത്തിനിരയായ പതിനാറുകാരിയുടെ സുഹൃത്തും പീഡനത്തിരയായി. ഇതിലും പ്രതിപ്പട്ടികയിൽ ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെട്ടു. പതിനാറുകാരിയുടെ സുഹൃത്തും പ്ലസ് ടു വിദ്യാർഥിനിയുമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊളച്ചേരി സ്വദേശി ആദർശാണ് അറസ്റ്റിലായത്.
മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്. പെൺ കുട്ടിയുടെ പരാതിയിൽ കണ്ണൂർ ടൗൺ വനിതാ പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് രാം കുമാർ ഒളിവിലാണ്.
അതേ സമയം പറശ്ശിനിക്കടവിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനനൻ, ആന്തൂർ സ്വദേശി എം.മൃതുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവർ ഇന്ന് അറസ്റ്റിലായിരുന്നു.രണ്ടു കേസുകളും തമ്മിൽ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.