India

ഇന്ധന വില കുറയ്ക്കാൻ മോദി ഇടപെട്ടു ; ശക്തമായ വാദങ്ങൾ നിരത്തി ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി നിലകൊണ്ടു; സൗദി മന്ത്രിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി : ഇന്ധന വില കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ ഇടപെടൽ നടത്തിയതായി സൗദി ഊർജ്ജ വിഭവ മന്ത്രി ഖാലിദ് അൽ ഫാലിഹ്. വിയന്നയിൽ നടക്കുന്ന ഒപെക് സമ്മേളനത്തിനു മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് സൗദി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് നടത്തിയ ഇടപെടലിനെപ്പറ്റിയും സൗദി മന്ത്രി പരാമർശം നടത്തി. ട്വിറ്റർ വഴിയാണ് ട്രം‌പ് ഇന്ധന വില കൂടുന്നതിനെപ്പറ്റി മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായി മൂന്നുവട്ടം താൻ നടത്തിയ കൂടിക്കാഴ്ച്ചയിലും വളരെ ശക്തമായ വാദങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യയിലെ ഇന്ധന ഉപഭോക്താക്കൾക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടെന്നും അൽ ഫാലിഹ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അടുത്ത വർഷം ഉൽപാദനം ‍ പ്രതിദിനം 10-14 ലക്ഷം ബാരൽ കുറയ്ക്കണമെന്ന ആവശ്യമാണ് ഒപെക് പരിഗണിക്കുന്നത്. ഒപെകും ഒപെക് ഇതര ഉത്പാദക രാജ്യങ്ങളും തമ്മിലുള്ള ചർച്ച നാളെ നടക്കും. അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണ വില ഇന്നലെ 62 ഡോളറിലെത്തിയിരുന്നു.

പാചക വാതക, ക്രൂഡ് ഓയില്‍ മേഖലിയില്‍ ഇന്ത്യയില്‍ സൗദി നിക്ഷേപം നടത്തുമെന്ന് ഇന്ത്യ സന്ദർശിച്ച അവസരത്തിൽ ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കിയിരുന്നു . വിദേശ നിക്ഷേപം ഉയര്‍ത്തിയത് ഇന്ത്യയുടെ പണപ്പെരുപ്പം നിയന്ത്രിക്കാനിടയാക്കിയിട്ടുണ്ടെന്നും  ‘അച്ഛേ ദിന്‍’ എന്ന വാഗ്ദാനം മോദി നന്നായി നിറവേറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ ഇന്ധന ചില്ലറകച്ചവടം, പെട്രോ കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ സൗദിയിലെ ഏറ്റവും വലിയ കമ്പനികളായ സൗദി അരാംകോയും സാബികും നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

21K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close