ആലപ്പുഴ: 59താമത് കേരള സ്കൂള്‍ കലോത്സവത്തിന് ഇന്ന് ആലപ്പുഴയില്‍ തിരിതെളിയും. രാവിലെ 8.30 ന് ആലപ്പുഴ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഡിപിഐ പതാക ഉയര്‍ത്തും. തുടര്‍ന്ന് 8.45ന് പ്രധാന വേദിയായ ആലപ്പുഴ ലിയോ തെര്ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 59 കുട്ടികള്‍ മണ്‍ചിരാത് തെളിയിക്കുന്നതോടെയാണ് സ്കൂള്‍ കലോത്സവത്തിന് തുടക്കം കുറിക്കുന്നത്. 30 വേദികളിലായി നടക്കുന്ന കലാ മാമാങ്കത്തില്‍ പന്ത്രണ്ടായിരത്തിലധികം കലാ പ്രതിഭകള്‍ മാറ്റുരയ്ക്കും. പ്രളയത്തെ തുടര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെയാണ് മേള ഒരുക്കിയിരിക്കുന്നത്.