തൃശൂര്‍; വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തില്‍ മലാക്കയില്‍ വീടിനുള്ളില്‍ തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടി രക്ഷപ്പെട്ടു. ആച്ചക്കോട്ടില്‍ ഡാന്റെഴ്സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ(2) എന്നിവരാണ് മരിച്ചത്. ഡാന്റോസ് (47), ഭാര്യ ബിന്ദു(35) മൂത്ത മകള്‍ സെലസ്ഫിയ(12) എന്നിവര്‍ പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പറയുന്നു. ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു. ഡാന്‍ഡേഴ്സ് ജോ ഈ സമയം മുറ്റത്ത് കാര്‍ കഴുകുകയായിരുന്നു, ബിന്ദു അടുക്കളയിലും, മൂത്ത കുട്ടി സെലസ്ഫിയ ടിവി കാണുകയായിരുന്നു. തീ ആളിപ്പടര്‍ന്ന ഉടനെ മൂത്ത കുട്ടിയെ പുറത്തെത്തിച്ചു. എന്നാല്‍ മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന കുട്ടികളെ രക്ഷിക്കാനായില്ല.
വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് വീടിലെ തീയണച്ചത്. വീട് ഈ സമയം പൂര്‍ണമായും കത്തി നശിച്ചിരുന്നു.