ന്യൂഡല്‍ഹി: കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി നയത്തിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്കി. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യം വെച്ചാണ് നയത്തിന് രൂപം നല്‍കിയത്. കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണ് നയത്തിന്റെ കാതല്‍. നികുതികളില്‍ ഇളവ് നല്കാന് സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദേശിച്ചിട്ടുണ്ട്.
ഇതോടൊപ്പം കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം അടക്കം എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതും നയത്തിന്റെ ഭാഗമാണ്. 2022ഓടെ കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 60 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.