കണ്ണൂര്‍: കണ്ണൂര്‍ പീഡന കേസിലുള്‍പ്പെട്ട വിദേശത്തുള്ള പ്രതികള്‍കളെ പിടികൂടുന്നതായി പോലീസ് നീക്കം ആരംഭിച്ചു. രണ്ട് കേസുകളിലും ഉള്‍പ്പെട്ട പ്രതികളാണ് വിദേശത്തേക്ക് കടന്നത്. നേരത്തെ പിടിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
തളിപ്പറമ്പ് , കുടിയാന്മല, പഴയങ്ങാടി, വളപട്ടണം, കണ്ണൂര്‍, എടക്കാട് പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ താളികാവ് യൂണിറ്റ് സെക്രട്ടറി റാം കുമാര്‍ ഉള്‍പ്പടെയുള്ള പ്രതികളാണ് ഒളിവിലുള്ളത്.
കേസുകളിലെ മറ്റ് ചില പ്രതികള്‍ വിദേശത്തേക്ക് കടന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിച്ച് നിലവിലെ മേല്‍വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കും.
പീഡന കേസില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ ഇല്ലെന്ന പ്രസ്ഥാവനയുമായി ജില്ലാ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളായ നിഖില്‍ തളിയില്‍ യൂണിറ്റ് സെക്രട്ടറിയാണെന്നതിന്റെ വിവരം സി.പി.എം അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെ തന്നെ പുറത്ത് വന്നു. രണ്ടു കേസുകളുടെയും അന്വേഷണം തുടരുകയാണ്.