Kerala

ബംഗാള്‍ ബിജെപി പ്രസിഡന്റിന്റെ വാഹനത്തിന് നേരെ തൃണമൂല്‍ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം. കൂച്ച് ബെഹാര്‍ ജില്ലയിലെ സിതാല്‍ക്കുച്ചിയില്‍ വച്ചാണ് ഇദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ജില്ല നേതൃത്വത്തിന്റെ രഥയാത്രയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടെ എത്തിയത്.

സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ഇത് 10ാം തവണയാണ് തനിക്ക് നേരെ ആക്രമണമുണ്ടാകുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്റെ വാഹനം ആക്രമിക്കുകയും, ഇവിടെ നിന്ന് തിരികെ പോകാന്‍ ആക്രോശിക്കുകയുമായിരുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സംഭവത്തില്‍ പൊലീസുകാര്‍ ഇപ്പോഴും നിശബ്ദത പാലിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

658 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close