പമ്പ: ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് പമ്പയില്‍ നിന്നും സന്നിദ്ധാനത്തേക്ക് പോവുന്ന കുഞ്ഞ് അയ്യപ്പന്മാരുടേയും, മാളികപ്പുറങ്ങളുടേയും കൈയ്യില്‍ മേല്‍വിലാസം എഴുതിയ ബാന്റ് ചുറ്റികൊടുത്ത് പോലീസ്. കുഞ്ഞുങ്ങളുടെ സുരക്ഷക്ക് ഏറെ ഗുണം ചെയ്യുന്ന ബാന്റ് ഏറെ കൗതുകത്തോടെയാണ് കുഞ്ഞ് അയ്യപ്പന്മാര് കെട്ടുന്നത്.
പമ്പയില്‍ ദേവസ്വം ബോര്‍ഡ് ഗാര്‍ഡ് റൂമിന് മുന്‍പിലുള്ള പോലീസുകാരാണ് കുഞ്ഞ് അയ്യപ്പന്മാരുടേയും മാളികപ്പുറങ്ങളുടേയും കൈകളില്‍ രക്ഷിതാവിന്റെ ഫോണ്‍ നമ്പറും മേല്‍വിലാസവും എഴുതിയ ബാന്റുകള്‍ ചുറ്റികൊടുക്കുന്നത്. തിരക്കിനിടയില്‍ കുഞ്ഞുങ്ങള്‍ രക്ഷിതാവിന്റെ കൈവിട്ട് പോയാല്‍ ബാന്റ് ഏറെ ഗുണം ചെയ്യും.
ദേശീയ ബാലാവാകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് കുഞ്ഞുങ്ങളുടെ കൈയ്യില്‍ ബാന്റ് കെട്ടി കൊടുക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ബാന്റ് നല്‍കുന്നത് കുഞ്ഞുങ്ങളുടെ സുരക്ഷക്ക് ഏറെ നല്ലതാണെന്ന് രക്ഷിതാക്കളും പറയുന്നു.
കുഞ്ഞുങ്ങള്‍ക്ക് പുറമെ ഏറെ പ്രായമായവര്‍ക്കും പോലീസ് ഇത്തരത്തില്‍ ബാന്റുകള്‍ നല്‍കുന്നുണ്ട്.