ശബരിമല: ശബരിമലയില്‍ തിയതി തിരുത്തിയ അരവണ വില്‍പ്പനക്ക് വച്ചതിന് പിന്നാലെ ഒരു വര്‍ഷം പഴക്കമുള്ള അരവണയും ലഭിച്ചതായി പരാതി. നിലമ്പൂരില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കാണ് പഴകിയ അരവണ ലഭിച്ചത്. അരവണക്ക് പരമാവധി രണ്ട് മാസമാണ് ദേവസ്വം ബോര്‍ഡ് പോലും കാലാവധി പറയുന്നത്. ഈ അവസരത്തിലാണ് കഴിഞ്ഞ ഡിസംബറില്‍ തയാറാക്കിയ അരവണ കൗണ്ടറില്‍ നിന്ന് ലഭിച്ചത്. 2017 ഡിസംബറാണ് ടിന്നില്‍ അരവണ തയാറാക്കിയ ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ട്.