കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസം 16 ന് കേരളത്തിലെത്തും. കാസര്‍ഗോഡ് നടക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുന്നത്. കാസര്‍ഗോഡ് ജില്ലാ ഹിന്ദു സമാജോത്സവ സമിതിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3.30 ന് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ചിന്മയാ മിഷന് കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, ആര്‍എസ്എസ് മംഗളുരു വിഭാഗ് കാര്യവാഹ് നാ. സീതാരാമ തുടങ്ങിയവര്‍ സംസാരിക്കും. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും സന്യാസിമാരും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന 2 ഘോഷയാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്.