തിരുവനന്തപുരം : കെ സുരേന്ദ്രന് ജാമ്യം നൽകിയ ഹൈക്കോടതി നടപടിയെ സഹർഷം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഇത് അധർമ്മത്തിനു മേൽ ധർമ്മം നേടിയ വിജയമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പിണറായി വിജയൻ മന്ത്രിസഭയുടെ ഫാസിസ്റ്റ് ഭരണത്തിൻകീഴിൽ കേരളത്തിൽ നടക്കുന്ന അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനും പൗരാവകാശ ധ്വംസനത്തിനും ഇരയാണ് കെ.സുരേന്ദ്രനെന്ന് അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
സുരേന്ദ്രൻ തിരിച്ചെത്തുന്നത് കൂടുതൽ കരുത്തനായാണ്.സർക്കാരിന്റെ അടിച്ചമർത്തൽ അദ്ദേഹത്തിന്റെ ജന പിന്തുണ വർദ്ധിപ്പിക്കുകയാണുണ്ടായത് . അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നിയമ നടപടി തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി
ശ്രീധരൻ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്
കെ.സുരേന്ദ്രനെ ജാമ്യത്തിൽ വിട്ടയച്ച കേരള ഹൈക്കോടതി നടപടി സഹർഷം സ്വാഗതം ചെയ്യുന്നു. അധർമ്മത്തിനെതിരെ ധർമ്മം നേടിയ വിജയമാണിത്.
സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നാൾമുതൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന പാർട്ടി പ്രവർത്തകർക്കും അണികൾക്കും അഭിനന്ദനങ്ങൾ.
പിണറായി വിജയൻ മന്ത്രിസഭയുടെ ഫാസിസ്റ്റ് ഭരണത്തിൻകീഴിൽ കേരളത്തിൽ നടക്കുന്ന അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനും പൗരാവകാശ ധ്വംസനത്തിനും ഇരയാണ് കെ.സുരേന്ദ്രൻ .
സുരേന്ദ്രൻ തിരിച്ചെത്തുന്നത് കൂടുതൽ കരുത്തനായാണ്.സർക്കാരിന്റെ അടിച്ചമർത്തൽ അദ്ദേഹത്തിന്റെ ജന പിന്തുണ വർദ്ധിപ്പിക്കുകയാണുണ്ടായത് . അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നിയമ നടപടി തുടരും.
ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായുള്ള സമരം ബിജെപി ശക്തമായി മുന്നോട്ടുകൊണ്ടുപോകും.. പിണറായി സർക്കാരിന്റെ ശബരിമലയിലെ ഫാസിസ്റ്റ് ഭരണ വാഴ്ച്ചയ്ക്ക് അവസാനം കുറിക്കുക തന്നെ ചെയ്യും.
കെ.സുരേന്ദ്രനെ ജാമ്യത്തിൽ വിട്ടയച്ച കേരള ഹൈക്കോടതി നടപടി സഹർഷം സ്വാഗതം ചെയ്യുന്നു. അധർമ്മത്തിനെതിരെ ധർമ്മം നേടിയ…
Posted by PS Sreedharan Pillai on Thursday, December 6, 2018