ലോകം ഭയപ്പെട്ട നാള് വിദൂരത്തിലല്ലെന്ന് തെളിയുന്നു. വെള്ളത്തിന്റെ ദൗര്‍ബല്യത്തിന്റെ പരിണത ഫലങ്ങള്‍ തത്വത്തില്‍ മറ നീക്കി പുറത്തു വന്നിരിക്കുന്നു.
പൂനെയിലെ ഭക്ഷണശാലകളാണ് വിഷയത്തിന് അവലംബം. അതിഥികള്‍ക്ക് പകുതി ഗ്ലാസോളം കുടിവെള്ളം മാത്രമേ പല ഭക്ഷണശാലകളിലും നല്‍കുന്നുള്ളൂ.
വെള്ളം ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാനായാണ് നഗരത്തിലെ 400 ഓളം ഭക്ഷണശാലകള്‍ ഈ രീതി കൈക്കൊണ്ടിരിക്കുന്നത്.
കുടിവെള്ളസംരക്ഷണത്തിന്റെ ഭാഗമായി ശക്തമായ മുന്‍കരുതലുകളാണ് കൈക്കൊള്ളുന്നതെന്ന് പൂനെ റെസ്റ്റോറന്റ് ആന്റഡ് ഹോട്ടലേഴ്സ് അസോസിയേഷന് പ്രസിഡന്റ്ും കലിംഗ ഹോട്ടലുടമയുമായ ഗണേഷ് ഷെട്ടി പറഞ്ഞു.
തങ്ങള്‍ കുടിവെള്ളസംരക്ഷണത്തിന്റെ ഭാഗമായി അതിഥികള്‍ക്ക് പകുതി ഗ്ലാസ് വെള്ളമേ നല്കാറുള്ളൂവെന്നും വീണ്ടും വെള്ളം ആവശ്യപ്പെട്ടാല്‍ മാത്രമേ നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബാക്കി വരുന്ന ഉപയോഗ ശൂന്യമായ വെള്ളം പുനചംക്രമണം നടത്തി ചെടിക്ക് ഉപയോഗിക്കുകയും മറ്റ് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.
ഏകദേശം 800 ഓളം അതിഥികള്‍ ദിവസേനയെത്തുന്ന കലിംഗയില്‍ ഇത്തരത്തില്‍ വെള്ളം സംരക്ഷിക്കുന്നതിലൂടെ 800 ലിറ്റര്‍ വെള്ളം ശേഖരിച്ചതായി പറയുന്നു
കാലാവസ്ഥാ വ്യതിയാനവും, നഗരങ്ങളുടെ വളര്‍ച്ചയും വെള്ളത്തിന്റെ ദൗര്‍ബല്യത്തിന് ആക്കം കൂട്ടുന്നു.