മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
മഹാരാഷ്ട്രയിൽ അഹമ്മദ് നഗറിൽ പൊതുവേദിയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഗഡ്കരി ട്വിറ്ററിലൂടെ വ്യക്തമാക്കി.
Had slight medical condition due to low sugar. I have been attended by doctors and i am doing well now. I thank all of you for all the well wishes.
— Nitin Gadkari (@nitin_gadkari) December 7, 2018