തിരുവനന്തപുരം : ശബരിമലയിലെ ആചാരങ്ങൾ തകർക്കണം എന്ന ആസൂത്രിതമായ ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്ന് വി.മുരളീധരൻ എം.പി.
ബി.ജെ.പി നേതാക്കളെ എല്ലാം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചാലും പാർട്ടിയുടെ പിന്തുണ ഭക്തർക്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമല വിഷയത്തിൽ നിരാഹാരം അനുഷ്ടിക്കുന്ന എ.എൻ.രാധാകൃഷ്ണന് അഭിവാദ്യം അർപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ എത്തിയതായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭകൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാക്കുമ്പോൾ അവരെ വിളിച്ചിരുത്തി ചർച്ച ചെയ്യാൻ സർക്കാർ മുൻകൈയെടുക്കും. അതേ സമയം ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറായില്ലെന്നും മുരളീധരൻ പറഞ്ഞു.