തിരുവനന്തപുരം : ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടാനെത്തിയ കെ സുരേന്ദ്രനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരിയേയും കേസിൽ കുടുക്കാൻ ശ്രമം.
വത്സൻ തില്ലങ്കേരിക്കെതിരായ കേസുകളുടെ വിശദാംശങ്ങൾ തേടി പത്തനംതിട്ട എസ് പി മറ്റ് ജില്ലാ പോലീസ് മേധാവികൾക്ക് കത്ത് നൽകി .വത്സൻ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്നാണ് സൂചന.ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താനുള്ള സർക്കാരിന്റെ നീക്കത്തിനെ എതിർത്ത് വിശ്വാസികൾക്കൊപ്പം നിന്നതിന്റെ പേരിലാണ് വത്സൻ തില്ലങ്കേരിയേയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നത്.
തില്ലങ്കേരിയ്ക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ അറിയിക്കാനാണ് അടിയന്തിര നിർദേശം.ഇന്ന് തന്നെ വിവരങ്ങൾ നൽകണമെന്നായിരുന്നു നിർദേശം.ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരമാണ് കേസുകൾ അന്വേഷിക്കുന്നത്.ശബരിമല വിഷയത്തിൽ പ്രതിഷേധ രംഗത്തുള്ള മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നുണ്ട്.