കോഴിക്കോട് ; സാഹിത്യചോരണം നടത്തിയെന്ന വിവാദം നിലനിൽക്കെ സുനില്‍ പി.ഇളയിടത്തെ കോഴിക്കോട് സര്‍വകലാശാല സംഘടിപ്പിച്ച സെമിനാറില്‍ ഗാന്ധിമാര്‍ഗം പറയാന്‍ ക്ഷണിച്ചതിനെതിരെ പ്രതിഷേധം.വിവാദം നിലനിൽക്കെഗാന്ധി സന്ദേശം പറയുന്നത് അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമുയർന്നത്.
അധ്യക്ഷസ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്ന പ്രൊ വിസി ഡോ.പി.മോഹന്‍ ചടങ്ങില്‍ പങ്കെടുത്തില്ല.സാഹിത്യ ചോരണ വിവാദം നിലനിൽക്കെ സെമിനാറില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത് അനുചിതമാണെന്നായിരുന്നു അദ്ധ്യാപകരുടെയും,വിദ്യാർത്ഥികളുടെയും പ്രതികരണം.സർവകലാശാലയുടെ ഈ തീരുമാനത്തിനെതിരെ എ ബി വി പിയും പ്രതിഷേധമറിയിച്ചു.