തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങള്‍ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ള കേസുകള്‍ പിന്‍വലിക്കണം, ഭക്തരെ അടിച്ചമര്‍ത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല ഉപവാസ സമരം.
അതേ സമയം രാധാകൃഷ്ണന്റെ ആരോഗ്യനില വഷളാകുന്നതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം ജനം ടി വി യോട് വ്യക്തമാക്കി. അദ്ദേഹത്തെ ഉടനടി ആശുപത്രിയിലേക്ക് മാറ്റണമെന്നും പക്ഷേ അതിന് അദ്ദേഹം സന്നദ്ധനല്ലെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.