ഇസ്ലാമാബാദ് : പാകിസ്ഥാനോട് സന്ധി ചെയ്യാൻ ഒരു തരത്തിലും താല്പര്യം കാട്ടാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ.ഇന്ത്യയുമായി സമാധാന ചർച്ചകൾ ആരംഭിക്കാനിരുന്നതാണ്.എന്നാൽ സൈനികന്റെ മരണത്തിൽ പ്രതിഷേധമെന്ന നിലയ്ക്ക് ഇന്ത്യ ചർച്ചകളിൽ നിന്ന് പിന്മാറിയെന്നും ഇമ്രാൻ ഖാൻ രാജ്യാന്തര മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് പരിഹരിക്കാൻ പാകിസ്ഥാനും താല്പര്യമുണ്ട്.ഇന്ത്യയുമായി ചേർന്ന് വിസ ആവശ്യമില്ലാത്ത സമാധാന ഇടനാഴി ആരംഭിച്ചിരുന്നു.താലിബാൻ ഭീകരർക്ക് തങ്ങൾ അഭയം നൽകുന്നുവെന്ന യുഎസ് ധാരണ തെറ്റാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.