ന്യൂഡല്‍ഹി: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരെ വിവാദ വ്യവസായി വിജയ് മല്ല്യ സുപ്രീംകോടതിയെ സമീപിച്ചു. അതേസമയം നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി വിശദീകരണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയിലാണ് മല്ല്യക്കെതിരെയുള്ള കേസ് നടക്കുന്നത്. ഈ നിയമപ്രകാരം ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ കേസില്‍ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കാതെ സ്വത്തുക്കള്‍ കണ്ട്കെട്ടാം. പ്രത്യേക കോടതിയും പിന്നീട് ഹൈക്കോടതിയും അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മല്ല്യ സുപ്രീം കോടതിയിലെത്തിയത്. വായ്പകുടിശിക വരുത്തി രാജ്യം വിട്ട മല്ല്യയെ ഇന്ത്യക്ക് വിട്ട് നല്‍കണമെന്ന അപേക്ഷയില്‍ ലണ്ടനിലെ കോടതി തിങ്കളാഴ്ച വിധി പറയും.