തിരുവനന്തപുരം : കേരളത്തിന്റെ പുനർനിർമ്മാണത്തിനു കുറഞ്ഞ പലിശനിരക്കിൽ 720 കോടി രൂപ നൽകാനുള്ള ജർമ്മൻ പദ്ധതിയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി.
കാലാവസ്ഥ മാറ്റങ്ങളെ തുടർന്നുള്ള ദുരന്തങ്ങളെ അതിജീവിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് ജർമൻ വികസന ബാങ്ക് കെ എഫ് ഡബ്യൂ വഴി വായ്പ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.ഇതിനു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു.
കാലാവസ്ഥ മാറ്റങ്ങളെ ചെറുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കാനാണ് 24 കോടി രൂപ.മണ്ണിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള പദ്ധതിയ്ക്ക് 40 കോടി രൂപയും.സാങ്കേതിക സഹായം ലഭ്യമാക്കാൻ 24 കോടി രൂപയും ലഭ്യമാക്കുമെന്ന് ജർമൻ അംബാസിഡർ മാർട്ടിൻ നൈ അറിയിച്ചു.കൊച്ചിയെ സ്മാർട് സിറ്റിയായി വികസിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള സംയോജിത വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ ജർമനിയുടെ 940 കോടിയുടെ വായ്പയും ലഭ്യമാകും.