India

ബിജെപി രഥയാത്ര; മമത സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊല്‍ക്കത്ത: രഥയാത്രക്ക് അനുമതി തേടി ബിജെപി നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയ ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി. വിഷയത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ ബിജെപി നേതാക്കളുമായി 12നകം ചര്‍ച്ച നടത്തണമെന്നും 14നകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ബിജെപി അപേക്ഷ നല്‍കിയിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ യാതൊരു നീക്കുപോക്കും നടത്താത്തത് അമ്പരപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

ഇന്നലെയും 9,14 എന്നീ തിയതികളിലുമാണ് ബിജെപി രഥയാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ നടത്താനിരുന്ന രഥയാത്രക്ക് പൊലീസ് അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചില്‍ ബിജെപി നല്‍കിയ അപ്പീലിലാണ് സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

അതേസമയം രഥയാത്രകള്‍ റദ്ദാക്കിയിട്ടില്ലെന്നും മാറ്റി വയ്ക്കുകയാണെന്നും കോടതിയുടെ അനുമതിയോടെ അവ നടത്തുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close