കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ സ്കൂട്ടറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. സ്കൂട്ടറില്‍ യാത്രികരായ ഫ്രാന്‍സിസ്, ജോസഫ്, സിജിന്‍, എന്നിവരാണ് മരിച്ചത്. ഇവര്‍ നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളാണ്. രാത്രി ഒന്നേമുക്കാലോടെ ദേശീയപാതയില്‍ ആയിരുന്നു അപകടം. രണ്ടു പേര് സംഭവസ്ഥലത്തും ഒരാള്‍ കൊല്ലം ജില്ല ജനറല്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.