കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരെ ബിജെപി പ്രതിഷേധം. പാണ്ടി വയല്‍ തോട് നവീകരണ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് നേരെ മഹിള മോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാമജപ പ്രതിഷേധവുമായാണ് ഇവര്‍ എത്തിയത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.