ഇടത് നീതി നിഷേധത്തിൽ നിന്നും ഒടുവിൽ മോചനം ; ശരണം വിളികളോടെ സ്വീകരണം

തിരുവനന്തപുരം : ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടാനെത്തവെ അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജയിൽ മോചിതനായി.22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ഹെെക്കോടതി ജാമ്യം അനുവദിച്ചത്.
അയ്യനുവേണ്ടി ജയിൽ ജീവിതം അനുഷ്ടിച്ച് പുറത്തിറങ്ങിയ സുരേന്ദ്രന് വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയിരുന്നത്.ജയിലിനു മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ നാമജപത്തോടെയാണ് സുരേന്ദ്രനെ സ്വീകരിച്ചത്.നായകൻ സുരേന്ദ്രന് സ്വാഗതം എന്നെഴുതിയ ബാനറുകളുമേന്തിയാണ് പാർട്ടി പ്രവർത്തകർ ഒന്നടങ്കം എത്തിയത്.പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള,വി മുരളീധരൻ എം പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.