ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. പൂഞ്ചിലെ മണ്ഡിക്ക് സമീപം പ്ലേരയിലായിരുന്നു അപകടം. പൂഞ്ചില്‍ നിന്ന് ലോറാനിലേക്ക് പോയ ബസാണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.