ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ ശക്തമായ പ്രതിഷേധം. മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ വേദിയിലെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ദീപ നിശാന്തിനേയും മറ്റ് രണ്ട് വിധികര്‍ത്താക്കളേയും സ്ഥലത്ത് നിന്ന് മാറ്റി. കവിത മോഷണ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ദീപ വിധികര്‍ത്താവായി എത്തിയത്.
അതേസമയം എഴുത്തുകാരിയെന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.