ഇടുക്കി ; പെട്ടിക്കട ഒഴിപ്പിക്കാനെത്തിയ പഞ്ചായത്ത് അധികൃതരെ വിരട്ടിയോടിച്ച് കട ഉടമസ്ഥന്മാർ.വൻ കിടക്കാരെ ഒഴിപ്പിക്കാതെ തങ്ങൾ ഒഴിയില്ലെന്ന നിലപാടിലായിരുന്നു ചെറുകിട കച്ചവടക്കാർ.
മൂന്നാർ കോളനി റോഡിലെ അനധികൃത പെട്ടിക്കടകൾ ഒഴിപ്പിക്കാനായി കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശമനുസരിച്ച് ജീവനക്കാരും,പൊലീസും കോളനി റോഡിലെ ഇക്കാ നഗറിലെത്തിയത്.
എന്നാൽ ഉപജീവനത്തിനായി സ്ഥാപിച്ചിരിക്കുന്ന കടകൾ മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടുമായി ഉടമകൾ രംഗത്തെത്തി.വൻ കിടക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ തങ്ങൾ ഒഴിയില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാർ.വാക്കു തർക്കം രൂക്ഷമായതോടെ ചർച്ചകൾക്ക് ശേഷം മാത്രം ഒഴിപ്പിക്കാം എന്ന നിലപാട് സ്വീകരിച്ച് പഞ്ചായത്ത് അധികൃതർ തിരിച്ചുപോയി.