ആലപ്പുഴ : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.എ ബി വി പി
അടക്കമുള്ള വിദ്യാർത്ഥീ സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശി.സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ വേദിയിലെത്തിയത്. മൂല്യ നിർണ്ണയം നടത്തിയ ശേഷം ദീപ നിശാന്ത് തിരികെ പോയി.
പ്രതിഷേധത്തെ തുടര്‍ന്ന് ദീപ നിശാന്തിനേയും മറ്റ് രണ്ട് വിധികര്‍ത്താക്കളേയും സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. കവിത മോഷണ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ദീപ വിധികര്‍ത്താവായി എത്തിയത്.
അതേസമയം എഴുത്തുകാരിയെന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.