കോറിനാള്ഡോ: ഇറ്റലിയിലെ കോറിനാള്ഡോയില് ലാന്റേന അസൂറ നിശാക്ലബില്‍ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് 6 പേര് മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പ്രശസ്ത പോപ്പ് സംഗീതജ്ഞന് സ്ഫീറ ഇബാസ്റ്റ യുടെ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിപാടിക്കിടെ ഒരു ആസ്വാദകന് സ്പ്രേ ചെയ്ത സാധനത്തില്‍ നിന്നും രൂക്ഷ ഗന്ധം പടര്‍ന്നതോടെ ആളുകള്‍ ചിതറിയോടുകയായിരുന്നുവെന്ന് സിവില്‍ സുരക്ഷാ വിഭാഗം അറിയിച്ചു.