ജയ്പൂര്‍: നിമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ വോട്ടിങ്ങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ബാരന് ജില്ലയിലെ ദേശീയപാതയിലാണ് വോട്ടിങ്ങ് യന്ത്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കിഷന്‍ഗഞ്ച് മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനാണിതെന്ന് അമ്പേഷണത്തില്‍ തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
അബ്ദുള്‍ റാഷീഖ്, പത്വാരി നവാല്‍ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു.