കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു. പത്താം ബ്ലോക്കിലെ കൃഷ്ണന് മണക്കാവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. 45 വയസ്സായിരുന്നു.
ഈ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. കാട്ടാനയാക്രമണത്തില്‍ അടുത്തിടെയും ആറളം ഫാമില്‍ ഒരാള്‍ മരിച്ചിരുന്നു.