ആലപ്പുഴ: കലോത്സവത്തിലെ ഉപന്യാസ മത്സരത്തിന്റെ വിധി കര്‍ത്താവായ ദീപാ നിശാന്തിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മത്സരത്തിന്റെ വിധി പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയേക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതി ലഭിച്ചാല്‍ പരിശോധിച്ച് ഉചിതമായ നടപടി എടുക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വിഷയം പ്രത്യേക ജൂറി കമ്മറ്റി പഠിക്കുമെന്ന് കലോത്സവകമ്മറ്റിയും അറിയിച്ചു.
അതേസമയം, ദീപാ നിശാന്തിനെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ പ്രധാന വേദിക്ക് സമീപം പ്രതിഷേധിക്കുകയും ദീപാ നിശാന്തിന്റെ കോലം കത്തിക്കുകയും ചെയ്തു.
മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ വേദിയിലെത്തിയത്.
കവിത മോഷണ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ദീപ വിധികര്‍ത്താവായി എത്തിയത്.
അതേസമയം എഴുത്തുകാരിയെന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.