തൃശൂര്‍: തൃശൂരില്‍ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് ഡീസല്‍ ചോരുന്നു. തൃശൂര്‍ ദേശീയപാതയില്‍ ഏങ്ങണ്ടിയൂരിന് സമീപമാണ് അപകടമുണ്ടായത്.
സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സുമടക്കമുള്ള വന്‍ സംഘം എത്തിയിട്ടുണ്ട്. സുരക്ഷമുന്‍നിര്‍ത്തി പ്രദേശവാസികളെ പോലീസ് ഒഴിപ്പിച്ചു.
അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഡീസല്‍ ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു.