ന്യൂഡല്‍ഹി: അമേരിക്കന്‍ മാഗസിനായ ദ കട്ട് നവദമ്പതികളായ പ്രിയങ്ക ചോപ്ര-നിക്ക് ജോനാസിനോട് മാപ്പ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് വിവാദത്തിനാധാരം.
പ്രിയങ്ക കപടകലാകാരിയാണെന്നും ഹോളിവുഡില്‍ ചുവടുറപ്പിക്കാനായി ചതിയിലൂടെയാണ് നിക്കിനെ വിവാഹം കഴിച്ചതെന്നുമാണ് ലേഖനത്തില്‍ ആരോപിക്കുന്നത്. ആരോപണം സാമൂഹിക മാദ്ധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ലേഖനം എഴുതിയ മരിയ സ്മിത്ത് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാപ്പു പറഞ്ഞു. ലേഖനം പിന്വലിച്ചിവെന്നും വായനക്കാരോടും പ്രയങ്കയോടും മാപ്പ് പറയുന്നവെന്നും മരിയ ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ നിക്കിന്റെ സഹോദരന് ജോ ജോനാസും ഭാവി വധു സോഫി ടെര്‍ണറും ഖേദം രേഖപ്പെടുത്തി.