പാലക്കാട്: വകുപ്പ് മേധാവി ക്രമക്കേട് കണ്ടെത്തി സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടയാള്‍ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലിലിനെത്തുടര്ന്ന് വീണ്ടും സര്‍വ്വീസില്‍. ബി.ജെ.പി. ജില്ലാ സെക്രട്ടറി പി.രാജീവനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ വിവരാവകാശ രേഖകളുള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയാണ് രാജീവന്റെ ആരോപണം.
2014 കാലഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ കെട്ടിടനിര്മ്മാണങ്ങള്ക്കു അനുമതി നല്‍കിയിരുന്നു.
പ്രസ്തുത വിഷയത്തില്‍ പാലക്കാട് ആര്‍ഡിഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പഞ്ചായത്തു ഡെപ്യൂട്ടി ഡയറക്ടര്‍ക്കു പരാതി ആര്‍ഡിഒ കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ
സെക്ഷന്‍ കൈകാര്യം ചെയ്തിരുന്ന വി.രാമകൃഷ്ണന് എന്ന ഉദ്യോഗസ്ഥന് ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.
ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ വി. രാമകൃഷ്ണന്റെ ഭാഗത്ത് ഗുരുതരമായ ക്രമക്കേടും വീഴ്ചയും സംഭവിച്ചിട്ടുണ്ടെന്നും തെളിഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 6-6-2017 നു അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി ഉത്തരവായി.
എന്നാല്‍ 14-6-2017 നു രാമകൃഷ്ണന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന് സങ്കടഹര്‍ജി നല്‍കുകയും 16-6-2017 നു രാമകൃഷ്ണനെ പുറത്താക്കിയ ഉത്തരവ് മന്ത്രി സ്റ്റേ ചെയ്യുകയും ഉചിതമായ പുനര്‍നിയമനത്തിന് ഉത്തരവിടുകയും ചെയ്തു .
മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് 11-12-2017 നു വകുപ്പ് മേധാവി ക്രമക്കേട് കണ്ടെത്തി സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ട രാമകൃഷ്ണനെ തിരിച്ചെടുത്തു കൊണ്ട് ഉത്തരവിറങ്ങി.
വിഷയത്തില്‍ വിവരാവകാശ രേഖകളുള്‍പ്പെടെയുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി പി.രാജീവന് അവകാശപ്പെട്ടു.
അന്വേഷണം നടത്തി കുറ്റക്കാരനാണെന്നു കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി വകുപ്പ് മേധാവി പുറത്താക്കിയ ആളെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടാന്‍ മന്ത്രിക്കു അധികാരമില്ല എന്ന സര്‍വീസ് ചട്ടങ്ങള്‍ നിലനില്‍ക്കെ മന്ത്രി കെ.ടി. ജലീല്‍ നടത്തിയിട്ടുള്ളത് അധികാര ദുര്‍വിനിയോഗവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലുമാണ്.
പിതൃസഹോദരപുത്രന് വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമനം നല്കിയതുള്പ്പെടെയുള്ള വിവാദച്ചുഴിയിലകപ്പെട്ട് നില്‍ക്കുമ്പോളാണ് മന്ത്രിക്കെതിരെ പുതിയ ആരോപണം.