കുവൈറ്റ് സിറ്റി : നവകേരളനിര്മ്മിതിക്ക് കുവൈറ്റില്‍ നിന്നും ലഭിച്ചതായി നോര്‍ക്ക ഡയറക്ടര്‍ രവിപിള്ള മുഖ്യമന്ത്രിക്ക് കൈമാറിയത് 7.86 കോടിരൂപമാത്രമാണ്. ഇതോടെ കുവൈറ്റിലെ ലോകകേരളസഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ 16.44 കോടിരൂപ സമാഹരിച്ചു നല്‍കിയെന്ന പ്രചരണമാണ് പൊളിയുന്നത്.
രവിപിള്ളയുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണത്തില്‍ 16.44 കോടിരൂപ പിരിഞ്ഞുകിട്ടിയെന്നും വ്യക്തികളും മറ്റു സംഘടനകളും മുഖ്യമന്ത്രിയടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് നല്കിയ തുകയ്ക്ക് പുറമേയാണിതെന്നും ലോകകേരളസഭാഅംഗങ്ങള് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സമാഹരിച്ചതായി രവിപിള്ള കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത് 16.35 കോടിരൂപയാണ്. ഇതില്‍ 8.29 കോടി രവിപിള്ളയുടെയും അനുബന്ധ കമ്പനികളുടേതുമാണ്. ബഹറൈന്‍ കേരളീയ സമാജത്തിന്റെതായി 20 ലക്ഷം രൂപയും ഉള്‍പ്പെടെയാണ് 16.35 കോടിയുടെ കണക്കുകള്‍.
30 കോടിലക്ഷ്യമിട്ട് കുവൈറ്റില്‍ നടത്തിയ ധനസമാഹരണത്തില്‍ ആകെ പിരിഞ്ഞുകിട്ടിയിരിക്കുന്നത് 7.86 കോടിമാത്രമാണെന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.