കുവൈറ്റ് സിറ്റി : നാഷണല്‍ ഫോറം കുവൈറ്റ്, നാഫോ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി ആരോഗ്യസെമിനാര് സംഘടിപ്പിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റും ഷിഫാ അല്‍-ജസീറ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സരിത ഭദ്രദീപം കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സാല്‍മിയ നാഫോ റിക്രീയേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ‘ആര്‍ത്തവവിരാമം – ഒരു വിരാമം അല്ല’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സരിത നേതൃത്വം നല്കിയ ബോധവത്കരണക്ലാസുകള്‍ നടന്നു. കൂടാതെ വിഷയവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് ഡോക്ടര്‍ വിശദമായി മറുപടി നല്കി.
വനിതാ ചീഫ് കോര്‍ഡിനേറ്റര്‍ ജയലക്ഷ്മി പ്രമോദ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ശ്രീലരവിപ്രസാദ് പ്രാര്‍ത്ഥനഗാനം ആലപിച്ചു. വനിതാവിഭാഗം ജോയിന്റ് കോര്‍ഡിനേറ്റര്‍ ശ്രീകലാദിലീപ് ഡോ.സരിതയെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.