ഷാർജ എമിറേറ്റിലെ ലുലു ഗ്രൂപ്പിന്റെ ഏഴാമത്തേ ഹൈപ്പർ മാർക്കറ്റ് ഷാർജ ഇലക്ട്രിസിറ്റി അതോറിറ്റി (സേവ) ചെയർമാൻ ഡോക്ടർ റാഷിദ് അലീമാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്.
കിംഗ് ഫൈസൽ സ്ട്രീറ്റ് അൽ മജാസ് ഒന്നിൽ ഒരു ലക്ഷത്തി പതിനഞ്ചായിരം ചതുരശ്രയടി വിസ്തീർണ്ണത്തിൽ സുഖകരമായ ഷോപ്പിംഗ് അനുഭവത്തിനായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്.മുമ്പ് പ്രഖ്യാപിച്ച പോലെ യു.എ. ഇ.യിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും പ്രവർത്തനം കൂടുതൽ വ്യാപകമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ . യൂസുഫലി പറഞ്ഞു.
ഏഴ് ഹൈപ്പർ മാർക്കറ്റുകൾ കൂടി ഷാർജയിലെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കും . ഇതിൽ രണ്ട് ഹൈപ്പർ മാർക്കറ്റ് അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഇവിടത്തെ ഭരണാധികാരികളിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയിൽ നന്ദിയുണ്ടെന്നും യൂസുഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് സി.ഇ.ഒ .സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്റഫ് അലി , ലുലു ഡയറക്ടർ സലിം എം . എ, ലുലു ഷാർജ ഡയറക്ടർ nനൗഷാദ് എന്നിവരും സംബന്ധിച്ചു .