UAE

ഒൻപതാമത് അബുദാബി കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവത്തിന് ഡിസംബർ 11 ചൊവ്വാഴ്ച്ച തുടക്കമാവും.

വിവിധ എമിറേറ്റുകളിലെ ഒൻപതോളം സമിതികളാണ് ഇത്തവണ നാടകങ്ങളുമായി എത്തുന്നത്. കേരളത്തിന്റെ പ്രമുഖ നാടക സംവിധായകരുടെ ശിക്ഷണത്തിൽ കഴിഞ്ഞ ഒന്നര മാസക്കാലമായി നാടക പരിശീലനങ്ങൾ നടന്നുവരികയാണ്. ഡിസംബർ 29 ന് നാടകോത്സവം അവസാനിക്കും. 30 ന് ആണ് വിധി പ്രഖ്യാപനം. പ്രശസ്ത നാടക പ്രവർത്തകരായ അനന്തകൃഷ്ണനും ശശിധരൻ നടുവിലുമാണ് വിധികർത്താക്കളായി എത്തുന്നത്.

ഏറ്റവും നല്ല അവതരണത്തിന് 10,000 ദിർഹവും സർട്ടിഫിക്കറ്റും രണ്ടാമത്തെ അവതരണത്തിന് 5,000 ദിർഹവും മൂന്നാമത്തെ അവതരണത്തിന് 3,000 ദിർഹവുമാണ് സമ്മാനം. മികച്ച സംവിധായകൻ, മികച്ച നടൻ, നടി, രണ്ടാമത്തെ നടൻ, നടി, ബാലതാരം, പ്രകാശവിതാനം, ചമയം, പശ്ചാത്തല സംഗീതം, രംഗസജ്ജീകരണം എന്നിവയ്ക്ക് പുറമെ യു.എ.ഇയിൽ നിന്നുള്ള മികച്ച രചനക്കും നല്ല സംവിധായകനും പുരസ്കാരം നൽകും.നാടകോത്സവത്തിന്റെ ഭാഗമായി യു.എ.ഇയിലെ എഴുത്തുകാർക്കായി ഏകാങ്ക നാടക രചനാ മത്സരം നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close