Kuwait

ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റര്‍ സംഘടിപ്പിച്ച ആസ്പയര്‍ 2 K18 ശ്രദ്ധേയമായി

കുവൈറ്റ് സിറ്റി : ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റര്‍ നടത്തിവന്നിരുന്ന ഊര്‍ജ്ജിത രക്തദാനബോധവല്‍ക്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ആസ്പയര്‍ 2കെ18 എന്ന പേരില്‍ കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ബിഡികെയുടെ സ്ഥാപകനും, പ്രസിഡന്റുമായ ചങ്ങനാശ്ശേരി സ്വദേശി കെ.എസ്.ആര്‍.ടി.സി. വിനോദ് ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ നോട്ടിംഗ് ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് നയിച്ച മാജിക്കല്‍ മോട്ടിവേഷണല്‍ പരിപാടി ശ്രദ്ധേയമായിരുന്നു.
ബ്ലഡ് ഡോണേഴ്‌സ് കേരള സ്ഥാപകന്‍ വിനോദ് ഭാസ്‌കരനെ ”ഇന്‍സ്‌പൈറിംഗ് ലീഡര്‍ഷിപ്പ് അവാര്‍ഡ്” നല്‍കി ചടങ്ങില്‍ ആദരിച്ചു. കുവൈത്ത് ആരോഗ്യ വകുപ്പിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. റീം അല്‍ റദ്വാനെയും, സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡോണര്‍ വിഭാഗം മേധാവി ഡോ. റാണിയ മഡ്കൂര്‍ തുടങ്ങി പത്തോളം ജീവനക്കാരെയും, തെരഞ്ഞെടുക്കപ്പെട്ട അഞ്ച് രക്തദാതാക്കളേയും ചടങ്ങില്‍ ആദരിച്ചു.
കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് മുരളി എസ് പണിക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലഡ് ട്രാന്‍സ്ഫൂഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. റീം അല്‍ റദ്വാന്‍, പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ഡോ. റാം മോഹന്‍, ബിഡികെ കുവൈത്ത് ടീമിന്റെ രക്ഷാധികാരി മനോജ് മാവേലിക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ രഘുബാല്‍ തെങ്ങും തുണ്ടില്‍ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ ബിജിമുരളി നന്ദിയും പറഞ്ഞു.

177 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close