ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി നിയമനിര്‍മാണം അനിവാര്യമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘം സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. സമാധാനത്തിലൂടെ ക്ഷേത്ര നിര്‍മാണം യാഥാര്‍ത്ഥ്യമാക്കണമെന്നും ഡല്‍ഹി രാംലീല മൈതാനിയില്‍ വി.എച്ച്.പി സംഘടിപ്പിച്ച ധര്‍മ്മസഭയെ അഭിസംബോധന ചെയതുകോണ്ട് ഭയ്യാജി ജോഷി പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിന് നിയമ നിര്‍മാണം നടത്തണമെന്ന ആവശ്യവുമായിട്ടാണ് മഹാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അയോധ്യയിലെ ഭൂമി തര്‍ക്കക്കേസില്‍ സുപ്രീംകോടതി എത്രയും വേഗം തീരുമാനമെടുക്കണമെന്ന ആവശ്യവും വിഎച്ച്പി ഉയര്‍ത്തിയിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അയോധ്യയിലും വിഎച്ച്പി റാലി നടത്തിയിരുന്നു.