ന്യൂഡല്‍ഹി: ട്രെയിനിലെ വാട്ടര്‍ ടാങ്ക് അതിവേഗം നിറക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കാനൊരുങ്ങി റെയില്‍വേ. നിലവില്‍ 20 മിനിട്ട് സമയമെടുത്താണ് 1800 ലിറ്റര്‍ വരുന്ന ടാങ്കുകളില്‍ വെള്ളം നിറക്കുന്നത്. ഇത് അഞ്ച് മിനിട്ടിലേക്ക് ചുരുക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. അടുത്ത മാര്‍ച്ചോടെ 142 സ്റ്റേഷനുകളില്‍ പുതിയ സംവിധാനം നടപ്പാക്കും. 300 കോടി രൂപയാണ് പദ്ധതിക്കായി റെയില്‍വേ അനുവദിച്ചിരിക്കുന്നത്.
ദീര്‍ഘദൂര ട്രെയിനുകളിലാണ് പദ്ധതി ഏറ്റവും അധികം പ്രയോജനപ്പെടുക. പലപ്പോഴും ദീര്‍ഘദൂര ട്രെയിനുകളില്‍ വെള്ളത്തിന്റെ പ്രശ്നം സംബന്ധിച്ച് പരാതി ഉയരാറുണ്ട്. ഇതോടെയാണ് റെയില്‍വേ പുതിയ സംവിധാനമൊരുക്കുന്നത്. ഇത് വഴി 24 കോച്ചുകളില്‍ അഞ്ച് മിനിട്ടിനുള്ളില്‍ വെള്ളം നിറക്കാന്‍ കഴിയും.