പത്തനംതിട്ട: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ സമ്മേളനം ഇന്ന് പത്തനംതിട്ടയില്‍ നടക്കും.യുവതീ പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് യോഗം നടക്കുക.
കേരളത്തിന് പുറമേ കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ഗുരുസ്വാമിമാര്‍ സംഗമത്തില്‍ പങ്കെടുക്കും. ഈ മേഖലകളില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുള്ള അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിലാണ് ഗുരുസ്വാമിമാരെ എത്തിക്കുന്നത്. ഡിസംബര്‍ 12ന് എറണാകുളത്ത് നടക്കുന്ന കേരളത്തിലെ ഹിന്ദു സംഘടനാ നേതാക്കളുടെ യോഗമാവും തുടര്‍സമരങ്ങളെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കക.